ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.



JCI കൂറ്റനാടും  നാഗലശ്ശേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി ഒഴിഞ്ഞ ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയാതെ  നിക്ഷേപിക്കുന്നതിനായി പൊതുജനങ്ങൾക്കായി   ബോട്ടിൽ ബൂത്തുകള് സ്ഥാപിക്കുന്നതിന് ആരംഭം കുറിച്ചു.

 JCI  കൂറ്റനാടിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച ഈ ചടങ്ങിൽ JCI കൂറ്റനാടിന്റെ നിയുക്ത  പ്രസിഡന്റ് ജെസി സുഹൈൽ അധ്യക്ഷത വഹിച്ച ചടങ്ങ് നാഗലശ്ശേരി ഗ്രാമ പ്രസിഡന്റ്. ശ്രീ V V ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

നാടിൻറെ നന്മക്കായുള്ള എല്ലാ പ്രവർത്തനങ്ങളിലും സജീവവമായി ഇടപെടുക എന്നതാണ് ജെസിഐ യുടെ പ്രധാന ഉദ്ദേശം. 

ചടങ്ങിൽ ജെസി സൂഫിയൻ, സെക്രട്ടറി ജെസി ദിൽഷാദ്, ട്രഷറർ ജെസി ഫാരിസ്, ജെസി റഷീദ് ടി എ , ജെസി ഷാക്കിർ  നാഗലശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ കെ വി സുന്ദരൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്ന് ശ്രീ എ എം രാജൻ, പഞ്ചായത്ത് അസി സെക്രട്ടറി ശ്രീമതി പ്രീത, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ഡിവിൻ, സജാദ് എന്നിവർ പങ്കെടുത്തു.