ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ LDF ന് വിജയം
February 24, 2025
LDF ലെ ഷഹർബാൻ 48. വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
LDF ന് 337 വോട്ടും .UDF ന് 268 വോട്ടും ,BJP ക്ക് 289 വോട്ടുമാണ് ലഭിച്ചത് മാന്തോപ്പ് വാർഡിനെ പ്രതിനിധീകരിക്കുന്ന സി പി ഐ എം അംഗവും വികസന കാര്യ സ്ഥിരം സമതി അധ്യക്ഷയുമായ ബിന്ദു മോൾ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവു നികത്തുന്നതിൻ്റെ ഭാഗമായാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
LDF ഭരിക്കുന്ന പഞ്ചായത്തിലെ 13 അംഗ ഭരണസമതിയിൽ സി പി ഐ എം 5, കോൺഗ്രസ് 3, ബിജെപി 3, എസ്ഡിപിഐ 2 എന്നിങ്ങനെയാണ് കക്ഷി നില. യു ഡി എഫിനായി സി.ജി ഗീവറും ബി ജെ പി ക്കായി വിനിത ഷിബിയുമാണ് മത്സരിച്ചത്.
2020ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സി പി ഐ എം സ്ഥാനാർത്ഥിയായ ബിന്ദു മോൾ വിജയിച്ചത്.
