കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ(CWFI-CITU)വിളയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു,
January 19, 2025
നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം കൊടുക്കുന്നതിന് തദ്ധേശ സ്ഥാപനങ്ങൾ വഴി ആരംഭിച്ച കെട്ടിട നിർമ്മാണ സെസ്സ് പിരിവ് ഊർജിതപ്പെടുത്തുക.....
തദ്ദേശ സ്ഥാപനങ്ങൾ വഴി പിരിച്ചെടുത്ത സെസ്സ് തുക ക്ഷേമനിധി ബോർഡിൽ യഥാസമയം അടയ്ക്കുക...
എന്നീ മുദ്രവാക്യങ്ങളുയർത്തി കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ(CWFI-CITU)വിളയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു, യൂണിയൻ സംസ്ഥാനകമ്മറ്റി അംഗം എൻ.പി.വിനയകുമാർ ഉദ്ഘാടനം ചെയ്തു,ഏരിയ വൈസ് പ്രസിഡന്റ് കെ.രാമനുണ്ണി അദ്ധ്യക്ഷനായി, CPIM ഏരിയ കമ്മറ്റി അംഗം കെ.മുരളി,യൂണിയൻ ഏരിയ സെക്രട്ടറി ടി.ഷാജി, ലോക്കൽ സെക്രട്ടറി കെ.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു, യൂണിയൻ ഏരിയ ജോ-സെക്രട്ടറി ടി.അനിൽ സ്വാഗതവും, ഇ.ടി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു
