പട്ടാമ്പി ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ മെഗ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
January 30, 2025
പട്ടാമ്പി ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ മെഗ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മികുട്ടി ഉദ്ഘാടനം ചെയ്തു
പട്ടാമ്പി ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തിലാണ് പെരിന്തൽമണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.നഗരസഭാ ചെയർപേഴ്‌സൺഒ.ലക്ഷ്മികുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് സി.എ.റാസി അധ്യക്ഷനായി.നഗരസഭാ കൗൺസിലർ സി.സംഗീത,പ്രിൻസിപ്പാൾ വിജയൻ,പരിസ്ഥിതി പ്രവർത്തകൻ മോഹൻദാസ് ഇടിയത്ത്,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ മീര തുടങ്ങിയവർ സംസാരിച്ചു.പട്ടാമ്പി ലിമന്റ് കോളേജിലെ എൻ.എസ്.എസ്.യൂണിറ്റിലെ വിദ്യാർഥികൾ ഉൾപ്പെടെയുളവർ ക്യാമ്പിൽ പങ്കാളികളായി.
