കൊപ്പം പേങ്ങാട്ടിരി പാതയിലെ കുലുക്കല്ലൂർ വണ്ടുംതറയിൽ അപകടം പതിവാകുന്നു
കൊപ്പം പേങ്ങാട്ടിരി പാതയിലെ കുലുക്കല്ലൂർ വണ്ടുംതറയിൽ അപകടം പതിവാകുന്നു.പാതയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യം ശക്തമായി.ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക് പറ്റി
കൊപ്പം പേങ്ങാട്ടിരി പാതയിലെ വണ്ടുംതറ നിസ്കാര പളളിക്കും ജുമാമസ്ജിദിനും ഇടയിലുളള ഭാഗത്താണ് അപകടം പതിവാകുന്നത്.റോഡിന്റെ വീതികുറവും അശാസത്രീയമായ നിർമാണ പ്രവൃത്തികളുമാണ് അപകടങ്ങൾക്ക് ഇടവരുത്തുന്നതെന്നാണ് ആക്ഷേപം.ചൊവ്വാഴ്ച രാവിലെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റി. പരിക്ക് ഗുരുതരമല്ല.പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തങ്ങൾ സംഭവിക്കാത്തത്.ഈ ഭാഗത്ത് റോഡിന് വീതി കുറവുണ്ട്.അഴുക്ക് ചാൽ സംവിധാനവുമില്ല.ഇരു വശങ്ങളിലും റോഡ് ഉയർന്നാണ് നിൽക്കുന്നത്.ഇതാണ് അപകടങ്ങൾക്കും കാരണമാവുന്നത്.വാഹനങ്ങൾ വശം കൊടുക്കാൻ റോഡിൽ നിന്നും ഇറങ്ങിയാൽ തെന്നി മാറിയുന്ന സ്ഥിതിയാണ്.കാൽനടയാത്രക്കാർക്കും ഇത് ദുരിതം സൃഷ്ടിക്കുന്നുണ്ട്.വർഷങ്ങൾക്ക് മുൻപ് റോഡ് നവീകരിച്ചതിന് തൊട്ടുപിന്നാലെ കുടിവെളള പൈപ്പ് സ്ഥാപിക്കാൻ വേണ്ടി റോഡ് പൊളിച്ചതാണ്.പിന്നീട് പാത പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തികളും നടന്നില്ലന്നൊണ് ആക്ഷേപം.(ബൈറ്റ്)
റോഡ് വീതി കൂടി,അഴുക്ക് ചാൽ ഒരുക്കി അപകടങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ച് കളക്ടർ ഉൾപ്പെടെയുളളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുലുക്കല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപകുമാർ പറഞ്ഞു.
അതേസമയം ഇവിടെ വീതി കൂടി നവീകരിക്കണമെങ്കിൽ സ്വകാര്യവ്യക്തികൾ സ്ഥലം വിട്ട് നൽകണമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയതായും പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബഷീർ സൂചിപ്പിച്ചു.
