സംസ്ഥാന സ്കൂൾ കലോൽസവം നടോടിനൃത്തം ചാലിശേരി ജി.എച്ച്.എസ്.എസിലെ അനാമിക എ ഗ്രേഡ് നേടിയത് അഭിമാനമായി.



തിരുവനന്തപുരത്ത് നടന്ന സ്കൂൾ കലോൽസവത്തിൽ എച്ച്.എസ്. എസ് വിഭാഗത്തിൽ ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി   അനാമിക പി. നാടോടിനൃത്തത്തിൽ എ ഗ്രേഡ് ലഭിച്ചത് സ്കൂളിന്ന് അഭിമാനമായി



കപ്പൂർ പഠിപ്പുരക്കൽ മണികണ്ഠൻ - വിപിന ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്ത മകളാണ് അനാമിക.


ചെറുപ്രായത്തിൽ തന്നെ അനാമികക്ക് നൃത്തങ്ങളോട് ഏറെ ഇഷ്ടമായിരുന്നു മൂന്നാംക്ലാസിലെത്തിയപ്പോൾ മാതാപിതാക്കൾ അനാമികയെ  കേരള നടനം , കുച്ചുപ്പുടി , നാടോടി നൃത്തം , ഭരതനാട്യം എന്നിവ അഭ്യസിപ്പിച്ചു.


2022 ൽ പത്താം തരത്തിൽ  പഠിക്കുമ്പോൾ നാടോടി നൃത്തത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.


ചാലിശേരി ജി.എച്ച് എസ് എസിലെ പ്ലസ്ടു കോമേഴ്സ് വിഭാഗം വിദ്യാർത്ഥിയായ അനാമികയെ പ്രിൻസിപ്പാൾ ഡോ. കെ. സജീന ഷുക്കൂർ , പി ടി എ പ്രസിഡൻ്റ് പി.വി.രജീഷ് എന്നിവർ അഭിനന്ദിച്ചു