തലക്കശ്ശേരി ശ്രീ വേങ്ങശ്ശേരിക്കാവ് പൂരം ആഘോഷ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
January 04, 2025
കൂറ്റനാട് : തലക്കശ്ശേരി ശ്രീ വേങ്ങശ്ശേരിക്കാവ് ആഘോഷ കമ്മിറ്റി രൂപികരണ യോഗം ദേവസ്വം ഹാളിൽ വെച്ച് നടന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ രാമകൃഷ്ണൻ യോഗത്തിന് നേതൃത്വം നൽകി.
2025 വർഷത്തെ പൂരം ആഘോഷ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ ടി ഹരിദാസ്, ഹരിഗോപി എന്നിവരെ രക്ഷാധികാരിമാരായും എം. എം കുട്ടികൃഷ്ണൻ (പ്രസിഡണ്ട് ), കെ വി രാജേഷ് (സെക്രട്ടറി), രാജൻ പത്തായപുരക്കൽ, ദേവദാസ് പുത്തൻപുരയിൽ(വൈസ് പ്രസിഡന്റ്മാർ), ഇ വി ഗോപാലകൃഷ്ണൻ, രവി കോക്കാട്ടിൽ(ജോയിന്റ് സെക്രട്ടറിമാർ)എന്നിവരുൾപ്പെടെ 21അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വിവിധ പൂരാഘോഷ കമ്മിറ്റികളും ഭക്തജനങ്ങളും പങ്കെടുത്തു.
