തൃത്താല എക്സൈസി ന്റെ നേതൃത്വത്തിൽ വൻ ലഹരിമരുന്ന് വേട്ട
തൃത്താല എക്സൈസ് ഇൻസ്പെക്ടർ G M മനോജ്കുമാറിന്റെ നേതൃത്വത്തിൽ കാക്കരാത്ത്പടി മോസ്കോ റോഡിൽ കമ്പനിപടിയിൽ വെച്ച് നടത്തിയ വാഹന പരിശോധന ആണ് മാരക മയക്കുമരുന്നായ 4.459g മെത്തഫെറ്റാമിനുമായി മൂന്നുപേരെ പിടികൂടിയത്
പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ റാവത്തങ്ങാടി വീട്ടിൽ മുഹമ്മദ്ക്കുട്ടി മകൻ മുഹമ്മദ് ഹാരിസ് (29/25),കോഴിപ്പുറത്തുവീട്ടിൽ സാജു മകൻ നൗഷാദ് (35/25),കൊറളക്കാട്ടിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ മകൻ മുഹമ്മദ് ഫാഹിസ് (29/25)
ഇവർ സഞ്ചരിച്ചിരുന്ന KL52S3348 നമ്പർ SWIFT കാർ സഹിതം പിടിയിൽ ആയത്.മാസങ്ങളായി എക്സൈസ്ന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇവർ.
പുതിയതായി ചാർജ് എടുത്ത പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ Y. ഷിബുവിന്റെ കർശന നിർദ്ദേശപ്രേകാരമുള്ള വാഹന പരിശോധനയിലാണ് മേൽ പ്രതികൾ പിടിയിലായത്.
യുവാക്കൾക്കിടയിൽ ലഹരി മരുന്നിന്റെ വിതരണം നടത്താൻ ഇവർക്ക് ആരാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയത് എന്നതിനെക്കുറിച്ചും ഊർജിത അന്വേഷണം ആരംഭിച്ചു.
കൂടാതെ 2024 ഡിസംബർ 9 മുതൽ 2025 ജനുവരി 4 വരെയുള്ള ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ 54 റൈഡുകളിയായി 8 അബ്കാരി കേസിൽ 26 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 114 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും +5 മയക്കുമരുന്ന് കേസുകളിലായി 25 gram കഞ്ചാവും കണ്ടെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. മേൽ റൈഡുകളിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ S.സുരേഷ്, ഗ്രേഡ് AEI മാരായ S. സിഞ്ചു, G. സന്തോഷ്കുമാർ,E. ജയരാജ്, പ്രിവന്റീവ് ഓഫീസർ മാരായ V.P. മഹേഷ്, അഹമ്മദ് സുധീർ, സിവിൽ എക്സൈസ് ഓഫീസർ മാരായ P. രുൺ, E.V. അനീഷ്, ഹരിപ്രസാദ്. C, ആരതി,അനുരാജ് എന്നിവർ റൈഡിൽ പങ്കെടുത്തു.
