കുലുക്കല്ലൂർ പഞ്ചായത്ത്കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമാകുന്നു
കുലുക്കല്ലൂർ പഞ്ചായത്ത്കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമാകുന്നു , പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച ഒരു കോടി 43 ലക്ഷം രൂപ ചിലവഴിച്ചാണ് ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കുന്നത് , ഇതിൻ്റെ ഭാഗമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ ആശുപത്രി സന്ദർശിച്ചു
കുലുക്കല്ലൂർ തത്തംപുള്ളിയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത് , പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ കഴിഞ്ഞ വർഷമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് , എന്നാൽ ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത് , ഇതിന് പരിഹാരമായാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച ഒരുകോടി 43 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനമായത്. ആശുപത്രിക്ക് സ്വന്തമായുള്ള ഒരേക്കറോളം ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത് , പദ്ധതിയുടെ ഭാഗമായ ആദ്യഘടു 35 ലക്ഷം രൂപ ഇതിനോടകം ലഭിച്ചു കഴിഞ്ഞു, ഇത് ഉപയോഗിച്ച് ഉടൻതന്നെ കെട്ടിട നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് , നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ എൽ എസ് ജി ഡി ആണ് കെട്ടിട നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. നിർമ്മാണത്തിന്റെ മുന്നോടിയായി മുഹമ്മദ് മുഹ്സിൻ എംഎൽഎ ആശുപത്രി സന്ദർശിച്ചു , തത്തനംപുള്ളി നിവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കാൻ പോകുന്നതെന്നും ഇതിനായി ആവശ്യമായതെല്ലാം ചെയ്യുമെന്നും എംഎൽഎ ഉറപ്പുനൽകി...
കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസഹാക്ക് , ഡിപിഒ ഡോക്ടർ റോഷ്, മെഡിക്കൽ ഓഫീസർ ഫസീല , വാർഡ് മെമ്പർ സുധാകരൻ തുടങ്ങിയവരും പ്രദേശവാസികളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും എം.എൽ.എ ക്കൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു.
