തൃത്താല ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം വിജയികളെ അനുമോദിച്ചു
January 17, 2025
തൃത്താല ബ്ലോക്ക് തല കേരളോൽസവത്തിൽ വിജയികളായവരെ ട്രോഫി നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.
ബ്ലോക്ക് തല കേരളോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ ആനക്കര പഞ്ചായത്തിനേയും ,രണ്ടാം സ്ഥാനം നേടിയ തൃത്താല പഞ്ചായത്തിനേയും, ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ഭാരത് ക്ലബിനേയും ട്രോഫികൾ നൽകി ആദരിച്ചു. പ്രസിഡൻ്റുമാരായ കെ. മുഹമ്മദ്, വിജേഷ് കുട്ടൻ, ബ്ലോക്കം ഗങ്ങളായ എ കൃഷണകുമാർ മാഷ്, പ്രിയ പി വി, ഷെറീന ടീച്ചർ, എം.ശ്രീലത, സെക്രട്ടറി അനിൽ കുമാർ, ജി ഇ ഒ സി പ്രസാദ് എന്നിവർ സംസാരിച്ചു.
