നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രാഥമികരോഗ്യ കേന്ദ്രം പാലിയേറ്റീവ് ദിനം
നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രാഥമികരോഗ്യ കേന്ദ്രം പാലിയേറ്റീവ് ദിനാചാരണത്തിന്റെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആശാപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, വാവനൂർ ശ്രീപതി എഞ്ചിനീയറിംഗ് കോളേജ്, വാവനൂർ സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത റാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സമാപിച്ചു. തുടർന്ന് മണികണ്ഠൻ പെരിങ്ങോട് ഇടയ്ക്ക വായിച്ചു അരങ്ങുണർത്തി. സ്നേഹസംഗമം ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് വി വി ബാലചന്ദ്രൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം രാജൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷാഹിദ റിയാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി സുന്ദരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വിനിത, പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ബിജുമോൻ ജോസഫ്v തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷാഹിദ റിയാസ് പാലിയേറ്റീവ് നേഴ്സ് എൻ പി ബിജയെയും ആംബുലൻസ് ഡ്രൈവർ കെ നന്ദകുമാറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.
