ആനക്കര ഗവൺമെന്റ് ഹൈസ്‌കൂളിന് ഇൻവെർട്ടർ സമ്മാനിച്ചു......



ജി എച്ച് എസ്‌ എസ്‌ ആനക്കര 97-98 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ഇൻവെർട്ടർ സംവിധാനം സ്‌കൂളിന് നൽകിയത് കഴിഞ്ഞ മാസം സഹപാഠികളെയും അദ്ധ്യാപകരെയും അന്നത്തെ കാലത്തെ സ്‌കൂൾ ജീവനക്കാരെയും അതിന് പുറമെ ആനക്കരയുടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇതേ ബാച്ചിന്റെ സംഗമം അതിവിപുലമായി നടത്തിയിരുന്നു അന്ന് വേദിയിൽ പ്രഖ്യാപിച്ചിരുന്ന ഒരു കാര്യമായിരുന്നു പഠിച്ചിറങ്ങിയ സ്ഥാപനത്തിന് വേണ്ടി പിന്നിൽ വരുന്നവർക്ക് വേണ്ടി ഒരു സഹായം എന്ന നിലയിൽ ഈ മഹത്തായ കാര്യം നടപ്പിൽ വരുത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂൾ അസംബ്‌ളി വേദിയിൽ വെച്ച് ബന്ധപ്പെട്ടവർ ഹെഡ്മാസ്റ്റ്സർ അലി അസ്‌കർ സാറിന് കൈമാറി .