നടുവട്ടം ഗവ.ജനത സ്കൂളിൽ ബ്രെയിൽ പ്രദർശനവും ബോധവത്കരണവും



കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിന്റെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിത ക്ഷേമ പക്ഷാചരണത്തിന്റെ ഭാഗമായി നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ ബ്രെയിൽ പ്രദർശനവും ബോധവൽക്കരണവും നടത്തി.

പി.ടി.എ പ്രസിഡൻറ് വി.ടി.എ കരീം ഉദ്ഘാടനം ചെയ്തു. കെ.ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.വി രാധിക, പി.ടി.എ വൈസ് പ്രസിഡൻറ് സി.ഷറഫുന്നിസ,

ബ്ലൈൻഡ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.കെ ഷെരീഫ്, താലൂക്ക് പ്രസിഡൻറ് സി.പഴനിയപ്പൻ, ശിഹാബ്, കെ.ശാരദ, കെ.ശ്രീകാന്ത്,

സി.റിയാസുദ്ദീൻ, മുഹമ്മദ് ഫൈസൽ, സി.മഹേഷ്, ശാന്തകുമാരൻ എന്നിവർ സംസാരിച്ചു. കാഴ്ച പരിമിതർക്കുള്ള ഉപകരണങ്ങളായ ബ്രെയിലർ, ടൈലർ ഫ്രെയിം, ജിയോ ബോർഡ്, ബ്ലൈൻഡ് ഫുട്ബോൾ, ടെക്സ്റ്റ് ബുക്ക് ടോക്കിംഗ് കാൽക്കുലേറ്റർ, ഭൂപടങ്ങൾ, അബാക്കസ് എന്നിവ പ്രദർശനത്തിൽ ഉണ്ടായിരുന്നു.