പ്രശസ്ത വാദ്യകലാകാരൻ മോഹനൻ അന്തരിച്ചു
January 26, 2025
പ്രശസ്ത വാദ്യകലാകാരൻ പെരുമ്പിലാവ്, തിപ്പലശ്ശേരി നെടുമ്പായിൽ മോഹനൻ(65) അന്തരിച്ചു. മൂന്നുവർഷമായി ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വീട്ടിൽ തളർന്നുവീഴുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് 5.30 മണിയോടെ മരണം സംഭവിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ചെറുതുരുത്തി ശാന്തിതീരത്തു വെച്ച് നടക്കും. മൂന്നു ദശകങ്ങളിലായി കേരളത്തിലെ ഉത്സവപറമ്പുകളിൽ പഞ്ചവാദ്യത്തിലെ സ്ഥിരസാന്നിദ്ധ്യവും മേളകലാകാരൻമാരുടേയും മേളപ്രേമികളുടേയും സുപരിചിതനായിരുന്നു. പരേതരായ തെയ്യൻ നീലി. ദമ്പതികളുടെമകനാണ്. ശാന്ത ഭാര്യയും ഹരികൃഷ്ണൻ, അതുൽ കൃഷ്‌ൻ എന്നിവർ മക്കളുമാണ്.
