കപ്പൂർ :കുമരനല്ലൂരിൽ സ്ക്കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോ റിക്ഷ തലകീഴായി മറിഞ്ഞു. 7പേർക്ക് പരിക്ക്



സ്കൂൾ കുട്ടികളുമായി സഞ്ചരിച്ച  ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു അപകടം. കപൂർ കുമരനെല്ലൂരിലാണ് അപകടം ഉണ്ടായത് ബുധനാഴ്ച വൈകിട്ടോടെ  കുമരനെല്ലൂർ വേലൂർ കുന്ന് കയറ്റത്തിൽ വച്ചാണ്  ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. 


നാട്ടുകാർ ഓടിക്കൂടി  ഓട്ടോറിക്ഷ പൊക്കി മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത് ഓട്ടോറിക്ഷ ഡ്രൈവർ സുരേഷ് ഉൾപ്പെടെ ഏഴു കുട്ടികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്  ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു  ആർക്കും ഗുരുതരമായ പരുക്കുകൾ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം കുമരനെല്ലൂർ   ജി യു പി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്