തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്മാർട്ട് കിച്ചൺ, പ0ന മുറി, ഡ്രോൺ പൈലറ്റ് പരിശീലനം പദ്ധതികൾക്ക് തുടക്കമായി ...
തൃത്താല പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സ്മാർട്ട് കിച്ചൺ, പOന മുറി പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണവും 2023-24 വാർഷിക പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് താക്കോൽ ദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ മാഷ് അധ്യക്ഷനായിരുന്നു.എസ്.സി ഡി ഒ ഗിരീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി ഡ്രോൺ പൈലറ്റ് പരിശീലനം മൂന്നാമത്തെ ബാച്ചിൻ്റെ ഉദ്ലാടനവും ചടങ്ങിൽ നിർവ്വഹിച്ചു.
സ്മാർട്ട് കിച്ചൺ പദ്ധതി പ്രകാരം രണ്ട് ഗഡുക്കളായി ഒരു ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് നൽകുന്നത്.പഠന മുറിക്ക് മൂന്ന് ഗഡുക്കളായി രണ്ട് ലക്ഷം രൂപയാണ് നൽകുന്നത്.
കേന്ദ്ര സിവിൽ ഏവിയേഷൻ അക്കാദമിയുടെ അംഗീകാരമുള്ള ഡ്രോൺ പൈലറ്റ് പരിശീലനം ലഭിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ജോലിയും ബ്ലോക്ക് പഞ്ചായത്ത് ഉറപ്പ് വരുത്തുന്നുണ്ട്.സംസ്ഥാന തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ പദ്ധതികളാണ് തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്മാർട്ട് കിച്ചണും ഡ്രോൺ പൈലറ്റ് പരിശീലനവും. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി,
ക്ഷേമകാര്യ സ്ഥിരം ചെയർപേഴ്സൻ ഷെരീന ടീച്ചർ,ബ്ലോക്ക് അംഗങ്ങളായ എം.ടി ഗീത,ധന്യ സുരേന്ദ്രൻ, കുബ്റ ഷാജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ സ്വാഗതവും മെമ്പർ ശ്രീലത എം നന്ദിയും പറഞ്ഞു.
