മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി പെരുന്നാളിന് കൊടികയറി : ഒക്ടോബർ 24, 25 തിയ്യതികളിൽ പെരുന്നാൾ .
പെരുമ്പിലാവ്:മ
പെരുമ്പിലാവ് മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി പെരുന്നാളിന് കൊടികയറി.
ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ.പ്രിന്‍സ് ഐ കോലാടിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടത്തി. ഒക്ടബോര്‍ 24, 25 തിയ്യതികളിലാണ് പെരുന്നാള്‍ ആഘോഷം.
24-ാം തിയ്യതി ഞായറാഴ്ച വൈകിട്ട് 6.30 ന് മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സന്ധ്യാ നമസ്ക്കാരവും തുടര്‍ന്ന് അങ്ങാടി ചുറ്റി കല്ലുംപുറം സെന്റ് ജോര്‍ജ് കുരിശു പള്ളിയിലേക്ക് പ്രദിക്ഷണവും ഉണ്ടാകും. 25-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് സഭ പരമാധ്യക്ഷന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയും അതിനു ശേഷം അങ്ങാടി ചുറ്റിയുള്ള പ്രദിക്ഷണവും ശ്ലൈഹിക വാഴ്വും നടക്കും. ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. പ്രിന്‍സ് ഐ.കോലാടി, സെക്രട്ടറി സി.പി. ഡേവിഡ്, ട്രഷറര്‍ പി.സി. സൈമണ്‍, കമ്മറ്റി അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.