പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം മുസ്ലീം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ



പട്ടാമ്പി: പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം പറമ്മൽപടി പാടുവംപാടതൊടിയിൽ താമസിക്കുന്ന പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് പോക്സോ കേസിൽ ശനിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.

ലീഗ് പ്രവർത്തകനാണ് മുഹമ്മദ് ബഷീർ.ശനിയാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. നാട്യമംഗലത്ത് ബാർബർഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ കുട്ടിയെ മുടി വെട്ടിതരാം എന്നുപറഞ്ഞ് തൻ്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈഗിംകാതിക്രമം നടത്തുകയായി രുന്നു.

ഇതിനു മുമ്പും പല തവണ മുഹമ്മദ് ബഷീർ ഈ കുട്ടിയോട് ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ കുടുംബം കൊപ്പം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈകീട്ട് പോലീസ് പ്രതിയെ കസ്റ്റടിയിലെടുത്തു.