കുന്നംകുളത്ത് ചായക്കടയിലേക്ക് കാർ ഇടിച്ചു കയറി:


കുന്നംകുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ നഗരത്തിലെ ചായക്കടയിലേക്ക്  ഇടിച്ചു കയറി  ചായക്കട ജീവനക്കാരനായ ഒരാൾക്ക് പരിക്കേറ്റു.

 ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.സ്വിഫ്റ്റ്, വാഗണർ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഗണർ കാറാണ് ചായക്കടക്കുള്ളിലേക്ക് ഇടിച്ചുകയറിയത്,

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും ചായക്കടയിലേക്ക് കയറിപ്പോയി. പിന്നീട് നാട്ടുകാർ കാർ വലിച്ച് പുറത്തെടുത്തു.