പട്ടാമ്പി മരുതൂരിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു




 ഇന്ന് വൈകുന്നേരമാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ  കരിമ്പുള്ളി എളയാർ തൊടി അഷറഫ് ഫർഹത് ദമ്പതികളുടെ മകൻ  അൽത്താഫ് (17) ആണ് മുങ്ങിമരിച്ചത്.

 കുളത്തിൽ മുങ്ങി അൽത്താഫ് താഴ്ന്ന വിവരം ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത ഉടനെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പട്ടാമ്പി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുകൊടുക്കും. അജ്മൽ യൂസഫലി അർഷാദ് എന്നിവർ സഹോദരങ്ങളാണ്. പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു അൽത്താഫ്