ഖുർആൻ പാരായണ മത്സരവിജയികൾക്ക് സമ്മാനം നൽകി

വായനാ ദിനത്തോടനുബന്ധിച്ച് പെരിങ്ങോട് സ്കൂൾ വിദ്യാർത്ഥികൾക്കായ് നടത്തിയ ഓൺലൈൻ ഖുർആൻ പാരായണ മത്സരത്തിൽ വിജയികളായ മുനീർ അസ്‌ലം MP, ഷഹീം P, ഹർഷിത മുംതാസ്, ഫാത്തിമ ഹംന, അറബിക് വായനാ മത്സരത്തിൽ വിജയിച്ച റിൻഷ ഫാത്തിമ എന്നിവരെ മസ്ജിദുന്നൂർ തൊഴുക്കാട് ജുമാമസ്ജിദ് കമ്മിറ്റി അവരുടെ വീടുകളിൽ ചെന്ന് അനുമോദിച്ചു

തൊഴുക്കാട് നൂറുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർത്ഥികൾ കൂടിയാണ് ഈ കുട്ടികൾചടങ്ങിൽ തൊഴുക്കാട് മസാജിദുന്നൂർ ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് ഫൈസൽ കുഞ്ഞിമോൻ, സെക്രട്ടറി ബാവ, ട്രഷറർ ബഷീർ KP, വൈസ് പ്രസിഡന്റ് കുഞ്ഞിമോൻ, സുലൈമാൻ KV, ഫൈസൽ K, റാഷിദ് EK എന്നിവർ പങ്കെടുത്തു