കേരള മുസ്ലിം ജമാഅത്ത് പട്ടിശ്ശേരി യൂണിറ്റ് എം ബി രാജേഷിന് നിവേദനം നൽകി


ചാലിശ്ശേരി - ഹെൽത്ത് സെന്റർ റോഡിലെ ദുരന്ത യാത്രയ്ക്ക് പരിഹാരം കാണാൻ വേണ്ടി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി സ്പീക്കർക്ക് നിവേദനം നൽകി.

 റോഡിന്റെ നിർമ്മാണത്തിന് ഏറെ സമയം ഉണ്ടായിട്ടും മഴക്കാലം വരെ നീട്ടി വച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് വിനയായത്.രോഗികളും വൃദ്ധരുമായി ഈ റോഡിലൂടെ പോകാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. കാൽനടക്കാർക്ക് പോലും പരിസരങ്ങളിലെ ചളി കുണ്ടുകളിൽ ചവിട്ടാതെ നടക്കാൻ സാധ്യമല്ലാത്ത രീതിയിലാണ് നിലവിലെ റോഡിന്റെ അവസ്ഥ.  ചാലിശ്ശേരി പഞ്ചായത്തിലെ മല റോഡ് - കദീജ മൻസിൽ റോഡും ഇതുതന്നെയാണ് സ്ഥിതി. റോഡിലെ കുണ്ടും കുഴിയും മറികടന്ന് വാഹനത്തിന്റെ പലഭാഗങ്ങളും കേടു വരുന്നതായും യാത്രക്കാർ പരാതി പറയുന്നുണ്ട്.




കേരള മുസ്ലിം ജമാഅത്ത് പട്ടിശ്ശേരി യൂണിറ്റ് സെക്രട്ടറി എ എം അബ്ദുള്ള കുട്ടി, SჄS കൂറ്റനാട് സർക്കിൾ സാന്ത്വനം സെക്രട്ടറി അബ്ദുൽ കരീം CP, ചാലിശ്ശേരി ബദരിയ്യ നഗർ SჄS സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു.