ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; നാടിനെ നടുക്കി ദുരന്തം
November 12, 2026
വടക്കേക്കാട്: ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിലാണ് സംഭവം.
ക്ഷേത്രക്കുളത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായൂജിയും സായ്കൃഷ്ണയുമാണ് മരിച്ചത്. ഇരുവരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കുട്ടികളെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ശാന്തി നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് കുരുന്നുകളുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.
