കുന്നംകുളം മത്സ്യ മാർക്കറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് 27കാരൻ
November 10, 2026
കുന്നംകുളം: മത്സ്യ മാർക്കറ്റിനുള്ളിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചൂണ്ടൽ തലക്കാട്ട് പയ്യൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ സയ്യിദ് അൻവർ (27) ആണ് മരിച്ചത്.
ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ഇന്ന് രാവിലെയാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
