കെ. എം പി യു പാലക്കാട് ജില്ല കമ്മിറ്റി മാധ്യമ സെമിനാറും ഐ.ഡി. കാർഡ് വിതരണവും നടത്തി



വടക്കഞ്ചേരി: പത്ര, ദൃശ്യ, ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) പാലക്കാട് ജില്ലാ പ്രവർത്തക സംഗമത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനവും മാധ്യമ സെമിനാറും ഐ.ഡി. കാർഡ് വിതരണവും വടക്കഞ്ചേരി ടോൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.



കെ.എം.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്ത് മുഖ്യപ്രഭാഷണം നടത്തി ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ് വിതരണവും , മെമ്പർ ഷിപ്പ് ഫോം വിതരണവും നടത്തി മാധ്യമപ്രവർത്തനത്തിന്റെ മാറുന്ന സാഹചര്യങ്ങളും മാധ്യമരംഗത്തെ പുതിയ സാധ്യതകളും വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു.


 സംഘടന പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ വിപുലമായ പ്രവർത്തക യോഗങ്ങൾ നടക്കുമെന്നും ,മാധ്യമപ്രവർത്തകരുടെ സംഘടനാപരമായ തിരിച്ചറിയലിനും കൂട്ടായ പ്രവർത്തനത്തിനും ഐ.ഡി. കാർഡ് വിതരണം സഹായകരമാകുമെന്ന് സെക്രട്ടറി പറഞ്ഞു.ജില്ലാ പ്രസിഡന്റ് എം.വി. ബേബി മുല്ലമംഗലം അധ്യക്ഷത വഹിച്ചു.

 


സംസ്ഥാന സമിതി അംഗം എ.സി ഗീവർ ചാലിശ്ശേരി റിപ്പോർട്ട് വായിച്ചു മാധ്യമ സെമിനാറിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ  ജില്ലാ വൈസ് പ്രസിഡന്റ് ടി.വി.എം. അലി, ജില്ലാ രക്ഷാധികാരി സി. മൂസ പെരിങ്ങോട് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.

 


ഡിജിറ്റൽ ഇന്ത്യയിൽ വാർത്ത മാധ്യമങ്ങൾ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങൾ , മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സെടുത്തു സംഘടന പ്രവർത്തനത്തിൻ്റെ വിശദമായ ചർച്ചയും നടന്നു ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി , സംസ്ഥാന വൈസ് പ്രസിഡൻറ് മത്തായി കേരള ,ജോ : സെക്രട്ടറി എ. എ ജോർജ്, ജില്ലാ ജോയിന്റ് സെക്രട്ടറി വി.എം. സുലൈമാൻ, ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി, ഗോപാൽജി സംസ്ഥാന സമിതി അംഗങ്ങളായ സുരേഷ് വേലായുധൻ, പ്രേമദാസൻ പിടാവന്നൂർ, തൃശൂർ ജില്ലാ ഭാരവാഹികളായ  രംഗനാഥൻ , ജോബിൻ , എന്നിവർ സംസാരിച്ചു.