സംസ്‌കൃതം എല്ലാ ഭാഷകളുടേയും ജനനി ആണെന്നും, ഈ ഭാഷ പഠിച്ചാൽ മറ്റ് എല്ലാ ഭാഷകളിലും പ്രാഗൽഭ്യം നേടാൻ സാധിക്കുമെന്നും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ആർ കുഞ്ഞുണ്ണി

 


കൂറ്റനാട്: സംസ്‌കൃതം എല്ലാ ഭാഷകളുടേയും ജനനി ആണെന്നും, ഈ ഭാഷ പഠിച്ചാൽ മറ്റ് എല്ലാ ഭാഷകളിലും പ്രാഗൽഭ്യം നേടാൻ സാധിക്കുമെന്നും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ആർ കുഞ്ഞുണ്ണി അഭിപ്രായപ്പെട്ടു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാതല സംസ്‌കൃതദിനാചരണം ചാലിശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 സ്‌കൂൾ പിടിഎ പ്രസിഡൻ്റ് ഷാജി ബിൻ ഹൈദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥകളി നടനും സംസ്‌കൃതപണ്ഡിതനുമായ ഡോ. പാഴൂർ ദാമോദരൻ, 'രസന' സംസ്കൃത മാസികയുടെ എഡിറ്റർ ഡോ. ശ്യാമള ജനാർദ്ദനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


സംസ്‌കൃതം ക്യു.ഐ.പി (QIP) മെമ്പർ സി.പി. സനൽ ചന്ദ്രൻ പുന്നാട് ചടങ്ങിൽ സംസ്‌കൃത ദിന സന്ദേശം നൽകി.


 സ്‌കൂൾ പ്രധാനാധ്യാപിക ഷീന പി. ശങ്കർ, ഒറ്റപ്പാലം വിദ്യഭ്യസ ജില്ല സംസ്‌കൃതം അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി പി ജി രജനി,തൃത്താല ഉപജില്ല സെക്രട്ടറി എ പി സുനിൽകുമാർ എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.