ഉച്ചക്ക് ശേഷം കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്
August 11, 2026
ഉച്ചക്ക് ശേഷം കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് രാവിലെ സ്വർണ വിലയിൽ ഉയർച്ചയുണ്ടായിരുന്നു. നിലവിൽ, കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസയിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ സ്വർണ വില ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, കേരളത്തിൽ ഇപ്പോൾ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14, 100 രൂപയിലും പവന് 1,12,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വില.
