കുന്നംകുളത്ത് പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയിൽ; രണ്ട് പോലീസുകാർക്ക് പരിക്ക്



കുന്നംകുളം: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനെത്തിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ,ഗുരുവായൂർ സ്വദേശിയായ അദീപ് (28) എന്നയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.