കൂറ്റനാട്


 ഈ പൊന്നോണക്കാലം പോക്കറ്റിനിണങ്ങും വിധം ആഘോഷമാക്കാം... നാഗലശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയോടൊപ്പം. 
​കൺസ്യൂമർഫെഡിന്റെ സബ്‌സിഡി നിരക്കിൽ 14 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് കേവലം 1120 രൂപയ്ക്കാണ് ഇത്തവണ ചന്തയിലൂടെ നൽകുന്നത്


8 കിലോ കുറുവാ അരി, 2 കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, കടുക്, സാമ്പാർ പൊടി, പാലട മിക്സ് തുടങ്ങി... നിങ്ങളുടെ അടുക്കളയിലേക്ക് ആവശ്യമായ 14 അത്യാവശ്യ സാധനങ്ങളാണ് കിറ്റിലൂടെ ലഭ്യമാവുക. റേഷൻ കാർഡിൻ്റെ  അടിസ്ഥാനത്തിൽ കിറ്റുകൾ നിങ്ങൾക്ക്സ്വന്തമാക്കാം.
​ഒരു ദിവസം 100 പേർക്ക് വരെ സുഗമമായി സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.



പെരിങ്ങോട് നീതി സൂപ്പർമാർക്കറ്റിന് സമീപം ആരംഭിച്ച ഈ വർഷത്തെ ഓണച്ചന്ത, നാഗലശ്ശേരി പഞ്ചായത്ത് പെരിങ്ങോട് വാർഡ് മെമ്പർ  അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. എം. ആര്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഇതുമാത്രമല്ല!
ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ആഗസ്റ്റ് 20 മുതൽ കൂറ്റനാട് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് സമീപം നേന്ത്രക്കായ ചന്തയും, 22 മുതൽ വിപണിയിൽ പുതിയ പച്ചക്കറി, ഉണക്ക സ്രാവ് ചന്തകളും ആരംഭിക്കുന്നു

വിപണിവിലയേക്കാൾ വൻ വിലകുറവിൽ സാധനങ്ങൾ വാങ്ങാം, ഈ ഓണം നാഗലശ്ശേരി സർവീസ് സഹകരണ ബാങ്കിനൊപ്പ o ചേർന്ന്  ആഘോഷിക്കാം.
എല്ലാവർക്കും സ്വാഗതം