കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം; പത്ത് പേർക്ക് പരിക്കേറ്റു
August 06, 2026
കുന്നംകുളം പട്ടാമ്പി റോഡിൽ താഴത്തെ പെട്രോൾ പമ്പിനടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടായി. ഇന്ന് ഉച്ചയ്ക്ക് രണ്ടേക്കാലോടെയാണ് സംഭവം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആദ്യം ഒരു സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളിലും ഇടിച്ചശേഷം സമീപത്തെ വീടിന്റെ മതിൽ തകർത്ത് കയറി നിൽക്കുകയായിരുന്നു.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ മലങ്കര ആശുപത്രിയിലേക്ക് മാറ്റി.
