മീലാദ് റാലി സംഘടിപ്പിച്ചു


ചാലിശ്ശേരി :പെരുമണ്ണൂർ സെൻട്രൽ മഹല്ല് കമ്മിറ്റി ഹിദായത്ത് സ്വിബിയാൻ  മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ മീലാദ് റാലി സംഘടിപ്പിച്ചു


. തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച്  നബിദിനാഘോഷ പരിപാടികൾക്ക് മഹല്ല് പ്രസിഡന്റ് ഷാജി പതാക ഉയർത്തി തുടക്കം കുറിച്ചു.



തുടർന്ന് നടന്ന മൗലിദ് സദസ്സിന് മഹല്ല് ഖത്തീബ്  ഉനൈസ് സഖാഫി കുരുവമ്പലം  നേതൃത്വം നൽകി.


തുടർന്ന് നടന്ന മീലാദ് ഘോഷയാത്രയ്ക്ക് മഹല്ല് സെക്രട്ടറി റഷീദ് കരിമ്പനക്കൽ  മഹല്ല് ട്രഷറർ ഷബീർ എന്നിവർ നേതൃത്വം നൽകി