മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി..



തിരുവില്വാമല -തൃശ്ശൂർ റൂട്ടിൽ ഓടുന്ന ഷാസ് എന്ന ബസിലെ ഡ്രൈവറായ വിയ്യൂർ  വലിയ വീട്ടിൽ  സുധീഷ്, കണ്ടക്ടർ പഴയന്നൂർ പറക്കുളം  താവളത്തിൽ വീട്ടിൽ ഷക്കീർ എന്നിവരെയാണ്  പഴയന്നൂർ പോലീസ്  പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ 9  മാണിയോട് കൂടി പഴയന്നൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് ഡ്രൈവറെയും കണ്ടക്ടറിയും പിടികൂടിയത്. സംഭവത്തെ തുടർന്ന് ബസും കസ്റ്റഡിയിൽ എടുത്തു.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസിൽ കയറ്റി വിട്ടു..