തിരുമിറ്റക്കോട് സ്വദേശിയെ ട്രൈയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
June 08, 2026
പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപം തിങ്കളാഴ്ച രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കളത്തിൽ ശരികുമാറിനെ കണ്ടെത്തിയത്.
തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശിയാണ്. കോഴിക്കോട് നിന്നും ഷൊർണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജാം നഗർ തിരുനെൽവേലി എക്സ്പ്രസ് തട്ടിയാണ് അപകടം. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്വയം ജീ*വനൊ*ടുക്കി എന്നാണ് നിഗമനം
ശ്രദ്ധിക്കുക: ആ.ത്മ.ഹ.ത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056
