കലാശ്രീ കലാമണ്ഡലം വാസുദേവൻ മെമ്മോറിയൽ സൊസൈറ്റിയുടെ "വസുദേവസുതം" പുരസ്‌കാരം പ്രഖ്യാപിച്ചു.
പ്രശസ്ത തുള്ളൽ മൃദംഗവാദന കലാകാരനായിരുന്ന കലാശ്രീ കലാമണ്ഡലം വാസുദേവൻ മാഷിന്റെ സ്മരണാർത്ഥം നൽകുന്ന പ്രഥമ "വസുദേവസുതം" പുരസ്‌ക്കാരം 2026 പ്രഖ്യാപിച്ചു. കലാശ്രീ കലാമണ്ഡലം വാസുദേവന്റെ ശിഷ്യനും കേരള കലാമണ്ഡലം തുള്ളൽ വിഭാഗം മുൻ HOD യും ആയ കലാമണ്ഡലം മോഹനകൃഷ്ണനാണ് ഈ വർഷത്തെ പ്രഥമ പുരസ്‌ക്കാര ജേതാവ്. 10001 രൂപയും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കലാശ്രീ കലാമണ്ഡലം വാസുദേവൻ മാഷിന്റെ ഓർമദിനം കൂടി ആയ ജൂൺ 19 ആം തീയ്യതി കറുകപുത്തൂർ EVS Community Hall ൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പത്മശ്രീ K.K രാമചന്ദ്ര പുലവർ അവാർഡ് സമ്മാനിക്കുന്നു. കലാശ്രീ കലാമണ്ഡലം വാസുദേവൻ കഴിഞ്ഞ വർഷം ജൂൺ 19 ആം തീയ്യതി ആണ് വിട പറഞ്ഞത്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്‌കാരം, അംബേദ്കർ നാഷണൽ പുരസ്‌കാരം, കേരള ക്ഷേത്ര കലാ പുരസ്‌കാരം തുടങ്ങി 44 ൽ പരം അംഗീകാരങ്ങൾ കരസ്തമാക്കിയ കലാശ്രീ കലാമണ്ഡലം വാസുദേവൻ മാഷ് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആണ് അന്ധ്യ വിശ്രമം കൊള്ളുന്നത്. കേരളീയ ക്ഷേത്ര കലാ സംഘo ജനറൽ സെക്രട്ടറി കൂടി ആയിരുന്നു ഇദ്ദേഹം. എന്ന് സംഘാടക സമിതി കലാശ്രീ കലാമണ്ഡലം വാസുദേവൻ മെമ്മോറിയൽ സൊസൈറ്റി പ്രസിഡന്റ് ഗിരിജ വാസുദേവൻ, വൈശാഖ് വാസുദേവൻ.
