കഞ്ചാവ് വിൽപ്പന, ഒരാൾ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ
June 08, 2026
ചങ്ങരംകുളം:ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ചങ്ങരംകുളത്ത് നടന്ന പരിശോധനയിൽ കഞ്ചാവ് വിൽപന നടത്തി വന്നയാളെ അറസ്റ്റ് ചെയ്തു.ഞാറക്കുന്ന് താമസിക്കുന്ന നന്നംമുക്ക് തെഞ്ചേരി വളപ്പിൽ മുഹമ്മദ്(54)എന്നയാളെയാണ് ചങ്ങരംകുളം പോലീസും തിരൂർ ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടിയത്.ഇയാളിൽ നിന്ന് 20 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.ലഹരിക്കെതിരെ പരിശോധന തുടരുകയാണെന്ന് എസ്ഐ നസിയ എം സാഹിബ് അറിയിച്ചു
