കോടനാട്സിദ്ധീഖിയ്യ ഫാളില പഠനാരംഭം കുറിച്ചു.



 കൂറ്റനാട്. ധാർമിക ബോധത്തിന് മതപഠനം അനിവാര്യമാണെന്ന് സയ്യിദ് അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ പറഞ്ഞു, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പത്താം ക്ലാസ്സ് കഴിഞ്ഞ് വിദ്യാർഥിനികൾക്ക് പ്ലസ് വൺ പഠനത്തോടൊപ്പം മതപഠനം നൽകുന്ന സംവിധാനമാണ്ഫാളില, കോടനാട് സിദ്ധീഖിയ്യ വിമൻസ് കോളേജിന്റെ  പതിമൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു, ഫാളില,ഫളീലപരീക്ഷയിൽ ടോപ് സ്റ്റാർ നേടിയ  വിദ്യാർഥിനികളെ സദസ്സിൽ ആദരിച്ചു,


 പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു,  അബ്ബാസ് മളാഹിരി കൈപ്പുറം, ഹനീഫ ബാഖവി കരിമ്പ, നാസർ ഫൈസി. ത്വയ്യിബ് ഫൈസി. എം വി ആദംകുട്ടി ഹാജി, ടി എ ബക്കർ ഹാജി, ഏവി ചേക്കു ഹാജി, എം വി അബ്ദുറഷീദ്, മാളിയേക്കൽ ബാവ ഹാജി, ടിഎ മുഹമ്മദലി, ശബീർ ഷാലിമാർ, സി വി അലി, പി വൈ കുഞ്ഞി മേൻ ഹാജി. സി വി കുഞ്ഞി മുഹമ്മദ്, നവാഫ് തൃത്താല, ഉമ്മർ ഹാജി, ലത്വീഫ് മദനി,സലാം ഹുദവി, ഉമർ നുജൂമി, എന്നിവർ സംബന്ധിച്ചു, ടി എസ് കുഞ്ഞാമു ഹാജി സ്വാഗതവും, ഉബൈദ് ആലൂർ നന്ദിയും പറഞ്ഞു,