ഡിജിറ്റൽ സർവ്വേ അപാകത പരിഹരിക്കണം -ബിജെപി



തൃത്താല ബ്ലോക്കിലെ ഏഴു വില്ലേജുകളിലായി നടന്നു കൊണ്ടിരുക്കുന്ന ഡിജിറ്റൽ സർവ്വേ നിരവധി പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് ഉയർന്നു വരുന്നത് ഉടൻ ശാശ്വത പരിഹാരം കാണണമെന്ന് ബിജെപി കപ്പൂർ സംഘടന മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്.


ആനക്കര വില്ലേജ് ഓഫീസിനു മുന്നിൽ ബിജെപി ആനക്കര പഞ്ചായത്ത്‌ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി ഡിജിറ്റൽ സർവ്വേക്ക് എതിരല്ല,


ഡിജിറ്റൽ സർവ്വേ യാതൊരു പഠനവും നടത്താതെ ആവശ്യത്തിന് സർവ്വയർമാരില്ലാതെയാണ് സർവ്വേ തുടങ്ങിയത്. തൃത്താല നിയോജകമണ്ഡലം മുൻ എം എൽ എ യും മന്ത്രിയുമായിരിന്ന ശ്രീ എം ബി രാജേഷ് കേരളത്തിലെ ഡിജിറ്റൽ സർവ്വെ ചെയ്യുന്ന ആദ്യത്തെ നിയോജക മണ്ഡലമായി തൃത്താലയെ പ്രഖ്യാപിക്കണം എന്ന രാഷ്ട്രീയ ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണം. പാലക്കാട്‌ ജില്ലയിൽ പതിനഞ്ചോളം വില്ലെജിൽ മാത്രം തുടങ്ങിയ ഈ സർവ്വേ തൃത്താല യിൽ മാത്രം 7 വില്ലേജുകളിൽ ആണ് നടക്കുന്നത്.

ഇപ്പോഴത്തെ എം എൽ എ വില്ലേജ് ഓഫീസർ മാരുടെ യോഗം വിളിചെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല ഈ സാഹചര്യത്തിൽ ആണ് ബിജെപി സമരവുമായി മുന്നോട്ട് പോകുന്നത്.


ജനങ്ങൾക്ക് ഡിജിറ്റൽ സർവേയുടെ അവബോധം സൃഷ്ടിക്കാൻ സാധിക്കണം. 

സർവ്വേക്ക് ആവശ്യമായ സർവ്വേയർ മാരെ കൂടുതലായി നിശ്ചയിക്കണം.

പൗരന്റെ അവകാശമാണ് നികുതി അടക്കുക എന്നത് അത് അടക്കാനുള്ള സംവിധാനം ഒരുക്കണം.

 സബ്ഡിവിഷൻ നടത്താൻ വീണ്ടും ഫീ ഈടാക്കുന്നത് അവസാനിപ്പിക്കണം. 


ഡിജിറ്റൽ സർവ്വേ കഴിഞ്ഞ നികുതി അടച്ച ഭൂമിക്ക് ലൊക്കേഷൻ സ്കെച്ച് അല്ലെങ്കിൽ തണ്ടപ്പേർ സർട്ടിഫിക്കറ്റ് എന്നിവ എടുക്കുന്നതിനുള്ള ഫീസിൽ ഗണ്യമായ കുറവ് വരുത്തണം.


തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി ധർണ്ണ.


ബിജെപി ആനക്കര പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റും ആറാം വാർഡ് മെമ്പറുമായ വിഷ്ണു ഒ വി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി കപൂർ സംഘടന മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് ധർണ്ണ ഉത്ഘാടനം ചെയ്തു.ബിജെപി ജില്ല സെക്രട്ടറി മുഖ്യ അഥിതിയായി.സുരേന്ദ്രൻ കൂടലൂർ, രതീഷ് ബൈജു എം,വീരമണി കുമ്പിടി, ദിനേഷ്‌കുമാർ പന്നിയൂർ,രാമചന്ദ്രൻ കെ അനിൽ എം, രമാദേവി, അനിൽ എം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.