ലെനോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൂങ്കാവനം ആദരണീയം പരിപാടി സംഘടിപ്പിച്ചു.
ലെനോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൂങ്കാവനം ആദരണീയം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു വിജയികളെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപുടിയിൽ A ഗ്രേഡ് നേടിയ റിതിക പി ജെ എന്ന വിദ്യാർത്ഥിനിയേയും ഈ പരിപാടിയിൽ ആദരിച്ചു.കുന്നംകുളം സബ് ഇൻസ്പെക്ടർ സുബിൻ സർ ആദരണീയം ഉദ്ഘാടനം ചെയ്തു.
ലഹരി ഉപയോഗം, അഡിക്ഷൻ, കായികവിദ്യാഭ്യാസം, സൈബർ ക്രൈം എന്നീ വിഷയങ്ങളെ പറ്റി വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു.ആസ്വാദ് കാറ്ററിംഗ് എംഡി മുഹമ്മദ് കാസിം യോഗത്തിൽ പ്രധാന സാന്നിധ്യമായിരുന്നു. നവീൻ ചിക്കു സ്വാഗതം പറഞ്ഞ ചടങ്ങിൽ അദ്ധ്യക്ഷയായി സുഹറ ടീച്ചറും സംസാരിച്ചു. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് ജയകുമാർപൂളക്കൽ,മല്ലിക ശിവദാസൻ, ബിസ്മിസന്ദീപ്, പ്രവീൺ, ശ്രീതിബിജേഷ്, എന്നിവർ സംസാരിച്ചു. ക്ലബ്ബിന്റെ ഭാരവാഹികളായ റാഷിദ്, നഹിയാൻ,അക്ഷയ്,രഞ്ജിത്ത്,അജിത് C. B,തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ് പ്രസിഡന്റ് സാബിർ മുഹമ്മദ് നന്ദിയും പറഞ്ഞു.
