ഓപ്പറേഷന്‍ തൂഫാന്‍'10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ



പൊന്നാനി:ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡാന്‍സഫ് ടീമും പൊന്നാനി പോലീസും നടത്തിയ പരിശോധനയില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍.എടപ്പാൾ പെരുമ്പറമ്പ് സ്വദേശി സ്വദേശിയായ എട്ടുകണ്ടത്തിൽ മോഹനൻ(62)എന്നയാളെയാണ് അന്വേഷണസംഘം പിടികൂടിയത്.എടപ്പാൾ പൊന്നാനി റോഡിൽ  തട്ടാൻപടിയിൽ വിൽപ്പന നടത്തുന്നതിനിടയിലാണ് 10 ലിറ്റർ വിദേശ മദ്യവുമായി ഇയാള്‍ പിടിയിലായത്.ഇയാൾക്കെതിരെ എക്സൈസ് വിഭാഗം മുൻപ് പല തവണ മദ്യവില്‍പനനടത്തിയതിന് കേസ് എടുത്തിരുന്നതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.


തട്ടാൻപടി  അങ്ങാടിക്ക് സമീപത്ത് പ്രതിയില്‍ നിന്നും മദ്യ വാങ്ങാൻ നിരവധി പേരാണ് എത്തിയിരുന്നത്.നടപടി ആവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചിരുന്നു.പൊന്നാനി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തിരൂർഡിവൈഎസ്പി സിദ്ധിക്കിന്റെ നിർദ്ദേശപ്രകാരം പൊന്നാനി സിഐ സതീഷ് കുമാർ, തിരൂർ  ഡാന്‍സാഫ് ടീമിലെ എഎസ്ഐ രാജേഷ്,എസ് സി പി ഒ  ഉദയകുമാർ,സിപിഒ  മാരായ ശ്രീഷ്,ഉണ്ണിക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.