അറിയിപ്പുകളില്ലാതെ പിണറായി വിജയൻ്റെ ഓഫീസിലും വീട്ടിലും ഇ.ഡി. റെയ്ഡ് ) പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
കൂറ്റനാട് : യാതൊരു മുന്നറിയിപ്പും നൽകാതെ മനുഷ്യാവകാശലംഘനം നടത്തി പിണറായി വിജയനെതിരെ ഇ.ഡി നടത്തിയ റെയ്ഡ് നാടകം കോൺഗ്രസ്സിൻ്റെ ഒത്താശയോടെയെന്ന് സി.പി.എം. തൃത്താല ഏരിയാ കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച്സി.പി.എം. തൃത്താല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെൻ്ററിൽ പ്രതിഷേധ റാലിയും പൊതു യോഗവും സംഘടിപ്പിച്ചു.
കൂറ്റനാട് സെൻ്ററിൽ നടന്ന പ്രതിഷേധ സമരത്തിൽ തൃത്താലയിലെ എല്ലാ ലോക്കൽ കമ്മിറ്റികളിൽ നിന്നുമായി നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഉണ്ടായി. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം മുൻ എം.എൽ.എ , വി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ,ടി. പി. കുഞ്ഞുണ്ണി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി. എൻ.മോഹനൻ, ഏരിയാ സെക്രട്ടറി ടി.പി.മുഹമ്മദ്, തൃത്താല ബ്ലോക്ക് പ്രസിഡൻ്റ് പി.ആർ. കുഞ്ഞുണ്ണി, ഡി.വൈ.എഫ്.ഐ നേതാവ് എ.കെ. ഷാനിബ്,ടി.എ.കരീം, കെ.പി.ശ്രീനിവാസൻ , വി.അനിരുദ്ധൻ, വി.പി.റജീന, എം. കെ. പ്രദീപ്, കെ.ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു.
