മഴയെ കരുതിയിരിക്കണം, 8 ജില്ലകളിൽ യെല്ലോ അലർട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനെ തുടർന്ന് 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷത്തിന് മുന്നോടിയായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനും, ദുരന്തസാധ്യതകൾ മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും അടിയന്തരമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
31/05/2026 : കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ
