വ്യാജ ഫോൺപേ/ഗൂഗിൾ പേ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം തട്ടിയ ആൾ പിടിയിൽ
പട്ടാമ്പിയിലെ വ്യത്യസ്ത മായിട്ടുള്ള 3 വ്യാപാര സ്ഥാപനങ്ങളിൽ പണം നൽകാതെ ക്യു ആർ കോഡ് സ്കാൻ ചെയ്തു പണം തട്ടിയ തിരുവില്വാമല സ്വദേശി 37 വയസ്സുള്ള അത്തമനക്കത്ത് വീട്ടിൽ ഒമർ ആണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്.ഇക്കഴിഞ്ഞ 20നാണു കേസിന് ആസ്പദമായ സംഭവം. പട്ടാമ്പി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് വ്യാജ പെയ്മെൻ്റ് ആപ്പ് വഴി പണം തട്ടിപ്പ് നടത്തിയത്. പട്ടാമ്പി ഹൈസ്കൂൾ റോഡിൽ എംആർഎഫ് ടയേഴ്സിൽ നിന്നും എക്കോ സ്പോർട്ട് കാറിന്റെ നാലു ടയറുകളും മാറ്റിയിടണം എന്നു പറഞ്ഞ് 35700 രൂപ വില വരുന്ന നാല് ടയറുകൾ മാറ്റിയിട്ടത്തിന് ശേഷം കടയുടെ മയുടെ ക്യു ആർ കോഡ് സ്കാൻ ചെയ്തതിനുശേഷം പണം നൽകിയതായ ടിക് മാർക്ക് വന്നതിനുശേഷം ഇയാൾ പോവുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമ പിന്നീട് പരിശോധിച്ചപ്പോഴാണ് ബാങ്കിൽ പണം കയറിയിട്ടില്ല എന്ന് മനസ്സിലായിട്ടുള്ളത്. സമാനമായ രീതിയിൽ പട്ടാമ്പിയിൽ ഉള്ള ക്യാപ്പിറ്റൽ സിക്സിൽ എന്ന തുണിക്കടയിൽ നിന്നും 14600 രൂപയും മാർവൽ ഫാൻസിയിൽ നിന്ന് 1853 രൂപയുടെ സാധനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. വ്യാജ പെയ്മെൻറ് ആപ്പ് വഴി ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകിയതായി കാണിച്ചാണ് വ്യാപാരികളെ കബളിപ്പിച്ചത്. ഇയാളുടെ ഫോണിൽ നിന്നും ഒറിജിനലിനെ വെല്ലുന്ന വ്യാജ ആപ്പുകൾ പൊലീസ് കണ്ടെത്തി. സ്ഥാപന ഉടമകളുടെ പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കുളപ്പുള്ളി വഴി സഞ്ചരിക്കുന്നതായി കണ്ടെത്തുകയും പട്ടാമ്പി പോലീസ് കുളപ്പുള്ളിയിൽ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.
അന്വേഷണത്തിൽ നിന്നും മറ്റ് ഒട്ടനവധി സ്ഥലങ്ങളിൽ ഇയാൾ ഇതേപോലെയുള്ള തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം ഷൊർണൂർ ഡിവൈഎസ്പി സജു കെ അബ്രഹാമിന്റെ മേൽനോട്ടത്തിൽ ഉള്ള പട്ടാമ്പി എസ് എച്ച് ഒ കെ ജെ ജിനേഷിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മനു കൃഷ്ണൻ, ASI മാരായ ജയകുമാർ, റഷീദ്, പ്രകാശൻ SCPO റിയാസ്, മിജേഷ്, ഷമീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഒറ്റപ്പാലം ഹൈവേ പൊലീസിൻ്റെ സഹകരണത്തോടെ പ്രതിയെ പിടികൂടിയത്. ഇയാൾക്ക് പഴയന്നൂർ ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് ഉണ്ട്
