ഒമാനിലെ മിന്നൽ പ്രളയം ഒഴുക്കിൽപ്പെട്ട് കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി.



ഒമാനിലെ വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ മിന്നൽ പ്രളയത്തിനിടെ അപകടത്തിൽപ്പെട്ട ഇവരെ തിങ്കളാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.


ബർകയിൽ താമസിക്കുന്ന തൃത്താല സൗത്ത് തച്ചറത്തൊടിയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ വടക്കേക്കര റംലത്ത് (58) ആണ് മരിച്ചത്. കടൽഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.