അളവിൽ കവിഞ്ഞ പാറ ഖനനത്തിനെതിരെയും, നിയമാനുസൃതം അല്ലാത്ത ടോറോസ് പോലോത്ത വലിയ വാഹനങ്ങളുടെ സഞ്ചാരത്തിനെതിരെയും നാട്ടുകാരുടെ വൻ പ്രതിഷേധം.



ദേശമംഗലം :  ദേശമംഗലം തിരുമിറ്റക്കോട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 1-ാ വാർഡിൽ ഉൾപ്പെടുന്ന വറോട്ടൂർ പ്രദേശത്ത് സ്വകാര്യ വ്യക്തി നടത്തുന്ന പാറ ഖനനം ( കോറി ) എതിരെയാണ് നാട്ടുകാരുടെ വൻ പ്രതിഷേധം അരങ്ങേറിയത്.

 

 ജില്ലാ പഞ്ചായത്തിൻറെ അതീനതയിലുള്ള ഈ റോഡിലൂടെ 10 ഉം 12 ഉം വീലുകൾ ഉള്ള ടോറസുകൾ പോലോത്ത വലിയ വാഹനങ്ങൾ ഓടാൻ അനുമതിയില്ലാത്ത ഈ റോഡിലൂടെ പ്രദേശത്ത് സ്വകാര്യ വ്യക്തി നടത്തുന്ന കരിങ്കൽ കോറിയിൽ നിന്നും ഇത്തരം വലിയ വാഹനങ്ങളിൽ നിറയെ കരിങ്കൽ കയറ്റിക്കൊണ്ട് ദിവസവും ഒത്തിരി വാഹനങ്ങൾ കടന്നു പോകുന്നതിനാൽ റോഡിൻറെ ഇരുസൈഡുകളും കേടുപാടുകൾ സംഭവിക്കുകയും, പൊടിപടലങ്ങൾ നിറഞ്ഞുകൊണ്ട്  ജനജീവിതം ദുസഹമാവുകയും ചെയ്യുന്നതിനെതിരെയാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ പ്രതിഷേധം ഇരമ്പിയത്.


 കോറി ഉടമയെ ദിവസങ്ങൾക്ക് മുമ്പ് നാട്ടുകാർ ഈ പ്രതിഷേധം അറിയിക്കുകയും ഈ റോഡിലൂടെ ഇത്തരം വലിയ വാഹനങ്ങൾ സഞ്ചരിക്കാൻ പാടില്ലെന്നും അത് ഈറോഡിന് കേടുപാടുകൾ സംഭവിക്കുന്നുണ്ട് എന്നും അറിയിച്ചെങ്കിലും അതെല്ലാം കാറ്റിൽ പറത്തി നിയമത്തെ വ്യക്തമായി ലംഘിച്ചുകൊണ്ട് അത്തരം വലിയ വാഹനങ്ങൾ അനുശ്രതം സഞ്ചരിക്കുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തി വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചത്.


പ്രതിഷേധം കനത്തതിനെത്തുടർന്ന് ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ നിന്നും S I മാരായ A. R നിയിൽ, സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്താൻ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ഇരു കൂട്ടരോടും സമവായത്തിന് നിർദ്ദേശിക്കുകയും ആയിരുന്നു.


 തുടർന്ന് ദേശമംഗലം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശിഹാബിന്റെ നേതൃത്വത്തിൽ കോറി ഉടമയും നാട്ടുകാരും കൂടി നടത്തിയ ചർച്ചയിൽ  ഇതുമായി ബന്ധപ്പെട്ട് തൊട്ട് അടുത്ത ദിവസം തന്നെ ജില്ലാ പഞ്ചായത്ത് അംഗം മീന സാജന്റെ നേതൃത്വത്തിൽ ഇരു വിഭാഗങ്ങളെയും വിളിച്ച് കൂടിയാലോചിച്ചു തീരുമാനം കൈക്കൊള്ളുന്നതു വരേക്കും താൽക്കാലികമായി ഇത്തരം വലിയ വാഹനങ്ങളുടെ സഞ്ചാരം നിർത്തിവെക്കാൻ തീരുമാനിക്കുകയും ആയതിനാൽ ആ തീരുമാനം വരുന്നത് വരേക്കും താൽക്കാലികമായി നാട്ടുകാരുടെ സമരപരിപാടികൾ നിരത്തിവെക്കാനും സംയുക്തമായി തീരുമാനിച്ചു.