ശബരിമല പാതയില്‍ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസിന്റെ പിൻഭാഗം പൂർണമായി കത്തിയ നിലയില്‍ Witness News December 01, 2025 ശബരിമല പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപമാണ് സംഭവം. തീപിടിത്തത്തില്‍ ശബരിമല തീർത്ഥാടകർക്ക് പരിക്കില്ല. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ തീപിടുത്തമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ പിൻഭാഗം പൂർണമായി കത്തിയ നിലയിലാണ്.