ആലൂർ കരുണപ്രയിൽ വൻ MDMA വേട്ട



 പട്ടിത്തറ പഞ്ചായത്തിലെ ആലൂർ കരുണപ്രയിൽ വൻ MDMA വേട്ട. ആലൂർ കരുണപ്രയിൽ തൃത്താല പോലീസും പാലക്കാട്ജില്ലാ ലഹരി വിരുദ്ധ സേനയും നടത്തിയ പരിശോധനയിൽ  77.16 ഗ്രാം MDMA യുമായി തൃത്താല ആലൂർ സ്വദേശികളായ രണ്ട് പേർ പിടിയിൽ. 


 തൃത്താല : മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടത്തുന്ന  ഓപ്പറേഷൻ " ഡി ഹണ്ട് "  ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട്  ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും തൃത്താല പോലീസും  നടത്തിയ പരിശോധനയിൽ ആലൂർ കരുണപ്ര എന്ന സ്ഥലത്ത് വെച്ച്  കാറിൽ കടത്തിക്കൊണ്ടു വന്ന 77.16 ഗ്രാം MDMA യുമായി 1)മുഹമ്മദാലി @ ബാബു. 43 വയസ്സ്,S/O ഉണ്ണി മൊയ്തു. മീനാനിക്കോട്ടിൽ (വീട്), പട്ടിത്തറ, ആലൂർ പാലക്കാട് ജില്ല,2) സനൽ, 35 വയസ്സ്,S/O ബാലൻ, തേവർ കളത്തിൽ പടി (വീട്) പട്ടിത്തറ പി.ഒ,VP കുണ്ട്, ആലൂർ എന്നിവർ  പിടിയിലായി.  പ്രതികൾ മയക്കുമരുന്ന് കടത്താനുപയോഗിച്ച  കാർ പോലീസ് പിടിച്ചെടുത്തു.പ്രതികൾ തൃത്താല, ആലൂർ, കൂറ്റനാട്, പടിഞ്ഞാറങ്ങാടി, പരുതൂർ   മേഖലയിലെ മയക്കുമരുന്ന് കച്ചവടത്തിൻ്റെ പ്രധാന കണ്ണികളാണ്. പ്രതികൾ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു.  ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട മയക്കുമരുന്ന്  സംഘത്തെക്കുറിച്ചും   പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.



        പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പി. മുരളീധരൻ ,  നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജേക്കബ്ബ് . M .T     എന്നിവരുടെ നേത്യത്വത്തിൽ   ഇൻസ്‌പെക്ടർ  പ്രതാപ്.എ യുടെ നേതൃത്വത്തിലുള്ള തൃത്താല പോലീസും ,  പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും  പിടികൂടിയത്.


സoഘത്തിൽ പട്ടാമ്പി SHO അൻഷാദ്,തൃത്താല Si ജെഫിൻ രാജു, Si ഹംസ SCPOമാരായ സുജീഷ്, ശ്രീരാജ്, ഹർഷാദ്, CP0 മുനീർ, ഡാൻസാഫ് അംഗങ്ങളായ കമൽ, ഷൻഫീർ,സന്ദീപ്,സുഭാഷ്, സജിത്, Asi അനിൽ എന്നിവരാണ്.