വിദേശ മദ്യ വില്പന ഒരാൾ പിടി



 പട്ടാമ്പി എക്‌സൈസ് റേഞ്ചിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ എച്ച് വിനുവും പാർട്ടിയും ചേർന്ന് ഒറ്റപ്പാലം താലൂക്കിൽ ഷൊർണുർ I വില്ലേജിൽ കവളപ്പാറ ദേശത്ത്  ചോലയിൽ വീട്ടിൽ കുഞ്ഞുണ്ണി മകൻ നാരായണൻകുട്ടി താമസിക്കുന്ന വീടിന്റെ മുൻവശം ടാർ റോഡിന്റെ അരികിൽ വച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വച്ച് വിൽപ്പന നടത്തി വന്നതിന് പാലക്കാട് ജില്ലയിൽ  ഒറ്റപ്പാലം താലൂക്കിൽ ഷൊർണുർ I വില്ലേജിൽ കവളപ്പാറ ദേശത്ത് ചോലയിൽ വീട്ടിൽ കുഞ്ഞുണ്ണി മകൻ നാരായണൻകുട്ടി (57/2025) നെ നിയമനുസരണം അറസ്റ്റ് ചെയ്തു കേസെടുത്തു. പാർട്ടിയിൽഅസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ സൽമാൻ റസാലി പി കെ, കെ മണികണ്ഠൻ,വനിത സിവിൽ എക്സ്സൈസ് ഓഫീസർ ആരതി സി, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ നന്ദു, അനൂപ് രാജ്, എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.