ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷഷൻ യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.കെ. സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ആനക്കരയിൽ തുടക്കമായി



 ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷഷൻ യു.ഡി.എഫ്. സ്ഥാനാർത്ഥി  ടി.കെ. സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ആനക്കരയിൽ തുടക്കമായി.യു ഡി എഫ് ആനക്കര പഞ്ചായത്ത് ചെയർമാൻ സലിം കൂടല്ലൂരിന്റെ അധ്യക്ഷതയിൽ കെ പി സി സി നിർവാഹക സമിതിയംഗം സി വി ബാലചന്ദ്രൻ മാസ്റ്റർ  ജാഥ ഉദ്ഘാടനം ചെയ്തു.


 യു ഡി എഫ് നേതാക്കളായ സി.ടി. സൈതലവി,പി. ബാലകൃഷ്ണൻ,സി.എം അലി, പിസി രാജു,അഡ്വക്കറ്റ് ബഷീർ,കെ.പി. മൊഹമ്മദ്, കരുണാകരൻ, പുല്ലാര മുഹമ്മദ്, സാലിഹ് കൂടല്ലൂർ, സി പി ബാവ,മുനീബ് ഹസ്സൻ  തുടങ്ങിയവർ സംസാരിച്ചു.


 തൃത്താല ബ്ലോക്ക് പെരുമ്പലം ഡിവിഷനിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ അഡ്വ: ജസീൽ, കൂടല്ലൂർ ഡിവിഷൻ സ്ഥാനാർഥി ഇ.പി.ഗോപാലകൃഷ്ണൻ, ആനക്കര ഗ്രാമ പഞ്ചായത്ത്  യു ഡി എഫ് സ്ഥാനാർത്ഥികളായ എം ടി ഗീത ശ്രീജ പ്രകാശൻ,സുനിത ,ഷീബ പുളിക്കൽ, അംബിക ടീച്ചർ, സുബ്രഹ്മണ്യൻ, മനോജ്, സിയാദ് ,വി.പി.മോഹനൻ തുടങ്ങിയവർ പ്രചരണ ജാഥയിൽ പങ്കാളികളായി.