സി എസ് ഹൈദ്രോസ് മാസ്റ്റർക്ക് ഡോ: അംബേദ്‌കർ പുരസ്‌കാരം
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് പുരസ്‌കാരം റിട്ടേർഡ് അധ്യാപകനും സാമൂഹിക ചാരിറ്റി പ്രവർത്തകനുമായ സി എസ് ഹൈദ്രോസ് മാസ്റ്റർക്ക്സാമൂഹിക സാംസ്‌കാരിക ചാരിറ്റി പ്രവർത്തനത്തിനൽകുന്ന നേതൃത്വപരമായ പങ്കിനെ വിലയിരുത്തി യാണ് പുരസ്‌കാരം.
തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി വെട്ടിക്കാട്ടിരി ചുങ്കോണത്ത് സൈതാലി(Rtd military) ഫാത്തിമ എന്നിവരുടെ മകനാണ് ഭാര്യ ഫാത്തിമ ടീച്ചർ,മക്കൾ സ്വാലിഹ് ബിൻ ഹൈദ്രോസ് (united India Insurance )നൂഹ് ബിൻ ഹൈദ്രോസ് (ഷാർജ) ഹൂദ് ഹുദവി (അധ്യാപകൻ) മരുമക്കൾ, അദീബ, ഹസ്ന, അൻഷിത
ഡിസംബർ 12, 13 തിയ്യതി കളിൾ ഡൽഹി പഞ്ചശീല ആശ്രമത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരതീയ ദളിത് സാഹിത്യ അക്കദമി ദേശിയ ജനറൽ സെക്രട്ടറി ജയ് സുമനാസ്ക്കർ പത്രകുറിപ്പിൽ അറിയിച്ചു.
ഷൊർണ്ണൂർ ആര്യൻ ചിറ സ്കൂൾ റിട്ടേർഡ് അധ്യാപകനാണ്, നൂറുൽ ഹിദായ ഇസ്ലാമിക് സെന്റർ (NHIC) പട്ടാമ്പി സെക്രട്ടറി (25 വർഷം) - സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ് കാരക്കാട് അബൂബക്കർ മുസ്ലിയാർ ഖുറാൻ അക്കാദമി (KAMQA) വർക്കിംഗ് പ്രസിഡന്റ് സമസ്ത കേരള സുന്നി യുവജന സംഘം പട്ടാമ്പി മേഖല(SYS) ട്രഷർ സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ (SKMMA) പട്ടാമ്പി മേഖല വർക്കിംഗ് സെക്രട്ടറി അസോസിയേഷൻ ഓഫ് ഓർഫനേജ് ചാരിറ്റബിള് ഇന്സ്ടിട്യൂഷൻ ( AOCIK) പാലക്കാട് ജില്ലാ എക്സ്ക്യുട്ടീവ് മെമ്പർ റിട്ടയർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (RATF) സ്റ്റേറ്റ് കൗൺസിലർ സമസ്ത കേരള സർവീസ് എംപ്ലോയീസ് അസോസിയേഷൻ (SEA) പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് കേരള സർവീസ് പെൻഷണേഴ്സ് ലീഗ് (KSPL) പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ചെറുതുരുത്തി ഗവ ഹയർ സെക്കന്ററി ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘം (NILA) വൈസ് പ്രസിഡന്റ്ആരിയഞ്ചിറ യു പി സ്കൂൾ റിട്ടയർഡ് ടീച്ചേഴ്സ് സംഘം (ARTS)കൺവീനർ കൈതക്കര മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ ഇസ്ലാമിക് കോംപ്ലക്സ് (KMIC- 1993) സ്ഥാപകരിൽ ഒരാൾ - മുൻ സെക്രട്ടറി.
മഞ്ഞളുങ്ങൾ ജുമാ മസ്ജിദ് കമ്മറ്റി മുൻ സെക്രട്ടറി നൂറുൽ ഹുദാ അനാഥ മന്ദിരം (NHO) മുൻ കമ്മറ്റി അംഗം (1982) ചേലക്കര നിയോജക മണ്ഡലം യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി (1992-93) തുടങ്ങി ഒട്ടനവധി മേഘലകളിൽപ്രവർത്തിച്ചു വരുന്നു.
