കുതിച്ചുയര്‍ന്ന് സ്വര്‍ണവില; 95,000ത്തിന് മുകളിലെത്തി



സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് 95,680 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,960 രൂപയായി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,048 രൂപയായി. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,786 രൂപയാണ് വില.


രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ കൂടിയിട്ടുണ്ട്. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം. ഡിസംബര്‍ പത്തിനാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗം. അമേരിക്കന്‍ ഡോളര്‍ മൂല്യം കുറയുന്നതും സ്വര്‍ണവില കൂടുന്നതിന് പ്രധാന കാരണമാണ്.


അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 4,238.02 ഡോളറിലേക്ക് എത്തി. ഇന്ന് ട്രോയ് ഔണ്‍സിന് 18 ഡോളറിന്റെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായത്. സ്‌പോട്ട് സില്‍വറിന്റെ വിലയും ഉയര്‍ന്നു. 0.71 ഡോളര്‍ ഉയര്‍ന്ന് സില്‍വറിന്റെ വില 57.16 ഡോളറായി. 1.26 ശതമാനം വര്‍ധനയാണ് വെള്ളിക്കുണ്ടായത്.